Breaking

Friday, March 9, 2018

PSC Malayalam Language - Questions and Answers 17

401. മറുകര കാണാത്തത് എന്നര്‍ഥമുള്ളത്:
(എ) ആമൂലാഗ്രം (ബി) അസഹ്യം
(സി) ആപാദചൂഡം (ഡി) അപാരം
ഉത്തരം: അപാരം

402. ശരിയായ പദമേത്?
(എ) യാദൃശ്ചികം (ബി) യാദൃച്ചികം
(സി) യാദൃച്ഛികം (ഡി) യാദൃഛികം
ഉത്തരം: യാദൃച്ഛികം

403. ശരത്+ ചന്ദ്രന്‍ = ?
(എ) ശരച്ചന്ദ്രന്‍ (ബി) ശരശ്ചന്ദ്രന്‍
(സി) ശരച്ശന്ദ്രന്‍ (ഡി) ശരഛന്ദ്രന്‍
ഉത്തരം: ശരച്ചന്ദ്രന്‍

404. 'വനരോദനം' എന്ന ശൈലിയുടെ പൊരുള്‍:
(എ) നിഷ്പ്രയോജനമായ സങ്കടനിവേദനം
(ബി) പ്രയോജനരഹിതമായ അലങ്കാരം
(സി) ലോകപരിചയക്കുറവ്
(ഡി) പുറത്തുകാണിക്കാത്ത യോഗ്യത
ഉത്തരം: നിഷ്പ്രയോജനമായ സങ്കടനിവേദനം

405. 'പതിനൊന്നാം മണിക്കൂര്‍ എന്ന ശൈലിയുടെ അര്‍ഥം:
(എ) എല്ലാം കഴിഞ്ഞിട്ട്
(ബി) തുടക്കത്തില്‍
(സി) അവസാന നിമിഷത്തിന് തൊട്ടു മുമ്പ്
(ഡി) രാത്രി പതിനൊന്നുമണിക്ക്
ഉത്തരം: അവസാന നിമിഷത്തിന് തൊട്ടു മുമ്പ്

406. അഭിജ്ഞാനം എന്ന വാക്കിന്‍റെ അര്‍ഥം:
(എ) തിരിച്ചറിയാനുള്ള അടയാളം
(ബി) അറിവ്
(സി) അഗാധ പാണ്ഡിത്യം
(ഡി) അറിയാനുള്ള ആഗ്രഹം
ഉത്തരം: തിരിച്ചറിയാനുള്ള അടയാളം

407.തെറ്റായ വാക്യമേത്?
(എ) അവന്‍ നിന്നെ ആശ്രയിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടാണ്.
(ബി) അവന്‍ നിന്നെ ആശ്രയിച്ചതു  മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്.
(സി) അവന്‍ നിന്നെ ആശ്രയിച്ചത് ഗത്യന്തരമില്ലാത്തതിനാലാണ്.
(ഡി) അവന്‍ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാത്തതിനാലാണ്.
ഉത്തരം: അവന്‍ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാത്തതിനാലാണ്

408. ‘Just in time’ എന്ന പ്രയോഗത്തിന്‍റെ അര്‍ഥമെന്ത്?
(എ) സമയം നോക്കാതെ
(ബി) യോജിച്ച സന്ദര്‍ഭത്തില്‍
(സി) സമയം പാലിക്കാതെ
(ഡി) കൃത്യസമയത്ത്
ഉത്തരം: കൃത്യസമയത്ത്

409. ‘There is little time to waste’ എന്നതിന്‍റെ പരിഭാഷ.
(എ) വെറുതേ കളയാന്‍ അല്‍പ സമയമേയുള്ളൂ.
(ബി) വെറുതെ കളയാന്‍ ഒട്ടും സംഅയമില്ല
(സി)  സമയം വെറുതേ കളയാനുള്ളതല്ല
(ഡി) വെറുതെ സമയം പാഴാക്കി കളയരുത്
ഉത്തരം: വെറുതെ കളയാന്‍ ഒട്ടും സംഅയമില്ല

410. ‘The kingdom of God is within you’ എന്നതിന്‍റെ പരിഭാഷ:
(എ) സ്വര്‍ഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം.
(ബി) ദൈവത്തിന്‍റെി രാജ്യം നിങ്ങള്‍ക്കുള്ളതാണ്.
(സി) സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത്.
(ഡി) സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെയാകുന്നു.
ഉത്തരം: സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെയാകുന്നു.

411. ‘Forgetfulness is some times a blessing’ എന്നതിന്‍റെ പരിഭാഷ.
(എ) മറവി എല്ലായ്പോഴും അനുഗ്രഹം തന്നെ
(ബി) മറക്കുന്നത് അത്ര നല്ല അനുഗ്രഹമല്ല
(സി) മറവി ചിലപ്പോള്‍ ഒരനുഗ്രഹമാണ്
(ഡി) മറവി എത്ര നല്ല ഒരനുഗ്രഹമാണ്
ഉത്തരം: മറവി ചിലപ്പോള്‍ ഒരനുഗ്രഹമാണ്

412. ‘He put out the lamp’ എന്നതിന്‍റെ പരിഭാഷ.
(എ) അവന്‍ വിളക്ക് തെളിയിച്ചു
(ബി) അവന്‍ വിളക്ക് വെളിയില്‍ വച്ചു
(സി) അവന്‍ വിളക്ക് പുറത്തെറിഞ്ഞു
(ഡി) അവന്‍ വിളക്കണച്ചു
ഉത്തരം: അവന്‍ വിളക്കണച്ചു

413. ധാത്രി എന്ന പദത്തിനര്‍ഥം
(എ) അമ്മ
(ബി) സഹോദരി
(സി) വളര്‍ത്തമ്മ
(ഡി) മുത്തശ്ശി
ഉത്തരം: വളര്‍ത്തമ്മ

414. സൂകരം എന്ന വാക്കിനര്‍ഥം
(എ) പശു
(ബി) കുതിര
(സി) സിംഹം
(ഡി) പന്നി
ഉത്തരം: പന്നി

415. ചെമപ്പുനാട എന്ന ശൈലിയുടെ അര്‍ഥം:
(എ) അനാവശ്യമായ കാലവിളംബം
(ബി) പ്രയോജനശൂന്യമായ വസ്തു
(സി) ഉയര്‍ന്ന പദവി
(ഡി) കലാപമുണ്ടാക്കുക
ഉത്തരം: അനാവശ്യമായ കാലവിളംബം

416. ഭൈമീകാമുകന്‍മാര്‍ എന്ന ശൈലിയുടെ അര്‍ഥം:
(എ) പെരുങ്കള്ളډാര്‍
(ബി) ദുഷ്ടന്‍മാര്‍
(സി) സ്ഥാനമോഹികള്‍
(ഡി) പ്രമാണിമാര്‍
ഉത്തരം: സ്ഥാനമോഹികള്‍

417. ശരിയായ പദമേത്?
(എ) വിമ്മിഷ്ടം
(ബി) വിമ്മിഷ്ഠം
(സി) വിമിഷ്ടം
(ഡി) വിമ്മിട്ടം
ഉത്തരം: വിമ്മിട്ടം

418. ശരിയായ വാക്കേത്?
(എ) ഗരുഢന്‍
(ബി) ഗരുഡന്‍
(സി) ഗരുഠന്‍
(ഡി) ഗരുടന്‍
ഉത്തരം: ഗരുഡന്‍

419. 'പരിവ്രാജകന്‍' എന്ന വാക്കിനര്‍ഥം:
(എ) രാജാവ്
(ബി) പരിചാരകന്‍
(സി) സന്ന്യാസി
(ഡി) മോഷ്ടാവ്
ഉത്തരം: സന്ന്യാസി

420. തെറ്റായ പദമേത്?
(എ) മഹത്ത്വം
(ബി) സമ്രാട്ട്
(സി) അനുഗ്രഹീതന്‍
(ഡി) സ്രഷ്ടാവ്
ഉത്തരം: അനുഗ്രഹീതന്‍

421. 'സുഗ്രീവശാസന' എന്ന ശൈലിയുടെ അര്‍ഥം:
(എ) ദുര്‍ബലമായ തടസ്സവാദം
(ബി) അലംഘനീയമായ കല്‍പന
(സി) കപടസദാചാരി
(ഡി) കൗശലപ്രയോഗം
ഉത്തരം: അലംഘനീയമായ കല്‍പന

422. അമ്പലംവിഴുങ്ങി എന്ന ശൈലിയുടെ അര്‍ഥം:
(എ) പരമഭക്തന്‍
(ബി) പെരുംകള്ളന്‍
(സി) ദുഷ്ടസന്തതി
(ഡി) അവസരവാദി
ഉത്തരം: പെരുംകള്ളന്‍

423. ഉപ്പും ചോറും തിന്നുക എന്ന ശൈലിയുടെ അര്‍ഥം:
(എ) വയറുനിറയെ തിന്നുക
(ബി) വില കുറഞ്ഞ ഭക്ഷണം കഴിക്കുക
(സി) ആശ്രിതനായി കഴിയുക
(ഡി) മോഷ്ടിക്കുക
ഉത്തരം: ആശ്രിതനായി കഴിയുക

424. എണ്ണിച്ചുട്ട അപ്പം എന്ന ശൈലിയുടെ അര്‍ഥം.
(എ) രുചികരമായ ആഹാരം
(ബി) വിലകൂടിയ ഭക്ഷണം
(സി) പരിമിതവസ്തു
(ഡി) നിഷ്ഫലവസ്തു
ഉത്തരം: പരിമിതവസ്തു

425. കുറുപ്പിന്‍റെ ഉറപ്പ് എന്ന ശൈലിയുടെ അര്‍ഥം:
(എ) നര്‍മഭാഷണം
(ബി) നിഷ്ഫലമായ ഉറപ്പ്
(സി) ലംഘിക്കാത്ത വാഗ്ദാനം
(ഡി) സര്‍വാധികാരം
ഉത്തരം: നിഷ്ഫലമായ ഉറപ്പ്
<Next Page><01, ....., 1213141516, 17, 181920 > 
<General English - Questions & Answers Click here>
<Information Technology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment