Breaking

Tuesday, March 13, 2018

PSC Malayalam Language - Questions and Answers 1

പി.എസ്.സി . പരീക്ഷകളിലെ മലയാളഭാഷ ; ചോദ്യോത്തരങ്ങൾ 
1. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?
(A) വെണ്ണീറ്
(B) കണ്ണീര്
(C) വിണ്ണാറ്
(D) എണ്ണൂറ്
Answer: (C)

2. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?
(A) ശരീരാധ്വാനം
(B) ശരീരപ്രകൃതി
(C) ശരീരസൗന്ദര്യം
(D) ശരീരകാന്തി
Answer: (A)

3. അവിടം എന്ന പദത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില്‍ പെടുന്നു ?
(A) ശുദ്ധം
(B) വിഭാവകം
(C) സാംഖ്യം
(D) സർവ്വയനാമികം
Answer: (D)

4. താഴെ കൊടുത്തവയിൽ തെറ്റായ പ്രയോഗം കണ്ടെത്തുക.
(A) വീണ്ടും ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
(B) ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
(C) ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഒരിക്കല്‍ കൂടി പോകും
(D) വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകും
Answer: (D)

5. താഴെ പറയുന്നവയിൽ പന്തീരുകുലത്തിന്റെ കഥപറയുന്ന മലയാള നോവല്‍ ഏത്?
(A) മഞ്ഞ്
(B) ഇന്നലത്തെ മഴ
(C) നിഷേധരാജ്യത്തിലെ രാജാവ്
(D) ഒരിക്കൽ
Answer: (B)

6. താഴെ പറയുന്നതില്‍ ശരിയായ രൂപമേത് ?
(A) അദ്ദേഹത്തെ ഹാർദവമായി സ്വാഗതം ചെയ്തു
(B) അദ്ദേഹത്തെ ഹാർദവത്തോടെ സ്വാഗതം ചെയ്തു
(C) അദ്ദേഹത്തെ ഹാർദമായി സ്വാഗതം ചെയ്തു
(D) അദ്ദേഹത്തെ സന്തോഷത്തോടെ ഹാർദമായി സ്വാഗതം ചെയ്തു.
Answer: (C)

7. It is better to die like a lion than to live like an ass. സമാനമായ പഴഞ്ചൊല്ലേത് ?
A ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
B ഒരു സിംഹം മരിക്കുന്നതിനേക്കാള്‍ നല്ലത് ഒരു കഴുത മരിക്കുന്നതാണ്
C ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
D ഒരു സിംഹം മരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഒരു കഴുത മരിക്കുന്നു
Answer: (A)

8. 'എണ്ണിച്ചുട്ട അപ്പം' എന്ന ശൈലിയുടെ അര്‍ഥം:
(A) പരിമിതവസ്തു
(B) പിശുക്കുകാട്ടല്
(C) കണക്കുകൂട്ടിയുള്ള ജീവിതം
(D) ഗുണമേന്മയുടെ പ്രാധാന്യം
Answer: (A)

9. ശരിയായ തര്‍ജമ എഴുതുക:-
They gave in after fierce resistance.
(A) കടുത്ത ചെറുത്തുനില്പിനുശേഷം അവർ കടന്നുകളഞ്ഞു.
(B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവർ മുന്നേറി
(C) കടുത്ത ചെറുത്തുനില്പിനു ശേഷം അവർ കീഴടങ്ങി
(D) കടുത്ത ചെറുത്തുനില്പിനെയും അവർ അതിജീവിച്ചു
Answer: (C)

10. ആഗമസന്ധിക്ക് ഉദാഹരണമേത് ?
A നിറപറ
B നെന്‍മണി
C തിരുവോണം
D പടക്കളം
Answer: (C)

11. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?
(A) വെണ്ണീറ്
(B) കണ്ണീര്
(C) വിണ്ണാറ്
(D) എണ്ണൂറ്
Answer: (C)

12. 'ഊഷരം' എന്ന പദത്തിൻറെ വിപരീതപദമേത് ?
(A) ഉറവ
(B) ആർദ്രം
(C) ഉർവരം
(D) ഇതൊന്നുമല്ല
Answer: (C)

13. ആടുജീവിതം എന്ന കൃതിയുടെ രചയിതാവാര്?
A ആനന്ദ്
B മേതില്‍ രാധാകൃഷ്‌ണൻ
C സക്കറിയ
D ബെന്യാമിന്‍
Answer: (D)

14. "കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്?
(A) ഒക്‌ടോവിയോപാസ്‌
(B) പൗലോകൊയ്‌ലോ
(C) ഹുവാന്‍ റൂള്‍ഫ
(D) ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കോസ്‌
Answer: (D)

15. 'ഉ' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?
(A) ആധാരികയുടെ
(B) നിർദ്ദേശികയുടെ
(C) ഉദ്ദേശികയുടെ
(D) പ്രതിഗ്രാഹികയുടെ
Answer: (C)

16. കാറ്റ് പര്യായമല്ലാത്തതേത് ?
A പവനൻ
B അനിലൻ
C പവമാനൻ
D അനലൻ
Answer: (D)

17. സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു?
(A) ബഹുവ്രീഹി
(B) തല്പുരുഷൻ
(C) ദ്വന്ദൻ
(D) കര്മ്മധാരയൻ
Answer: (C)

18. ശരിയായ രൂപം ഏത്?
(A) പാഠകം
(B) പാഢകം
(C) പാഢഗം
(D) പാടഗം
Answer: (A)

19. ആകാശം എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
A ഗഗനം
B വാനം
C വ്യോമം
D കുമുദം
Answer: (D)

20. Envy is the sorrow of fools എന്നതിന്റെ മലയാള തര്‍ജ്ജമ
(A) അസൂയ വിഡ്ഢിയുടെ ദുഃഖമാണ്
(B) വിഡ്ഢികൾക്ക്  അസൂയമൂലം ദുഃഖിക്കേണ്ടിവരും
(C) അസൂയ പെരുത്തവർ വിഡ്ഢികളാണ്
(D) അസൂയയാണ് വിഡ്ഢിയെ ദുഃഖത്തിലേക്ക് നയിക്കുന്നത്
Answer: (A)

21. "മുത്തശ്ശി" ആരുടെ കൃതിയാണ് ?
(A) ലളിതാംബികാ അന്തര്‍ജനം
(B) സുഗതകുമാരി
(C) ബാലാമണിയമ്മ
(D) മാധവിക്കുട്ടി
Answer: (C)

22. ശരിയായ പദമേത്?
A അന്തച്ഛിദ്രം
B അന്തശ്ചിദ്രം
C അന്തഛിദ്രം
D അന്തശ്‌ഛിദ്രം
Answer: (A)

23. താഴെ കൊടുത്തിരിക്കുന്നതില്‍ സകര്‍മ്മകക്രിയ ഏത്?
(A) കുഴങ്ങി
(B) മുഴങ്ങി
(C) പുഴുങ്ങി
(D) മുടങ്ങി
Answer: (C)

24. ശരിയായ രൂപം ഏത് ?
(A) വ്യത്യസ്ഥം
(B) വിത്യസ്ഥം
(C) വിത്യസ്തം
(D) വ്യത്യസ്തം
Answer: (D)

25. വിണ്ടലം എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
A വിണ്‍ + അലം
B വിണ്‍ + ടലം
C വിണ്ട + തലം
D വിണ്‍ + തലം
Answer: (D)
<Next Page><01, 020304050607080910,.....1920 > 
<General English - Questions & Answers Click here>
<Information Technology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
* ജനറൽ സയൻസ് -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment