Breaking

Friday, March 9, 2018

PSC Malayalam Language - Questions and Answers 5

101. "ദൈവത്തിന്റെ വികൃതികള്‍" എഴുതിയത് ആര് ?
(A) സി. രാധാകൃഷ്ണന്‍
(B) എം. മുകുന്ദന്‍
(C) വിലാസിനി
(D) ടി. പത്മനാഭന്‍
Answer: (B)

102. താഴെ കൊടുത്തിരിക്കുന്നവയില്‍ ആഗമസന്ധിയല്ലാത്തത്:
(A) പുളിങ്കുരു
(B) പൂത്തട്ടം
(C) പൂവമ്പ്
(D) കരിമ്പുലി
Answer: (B)

103. 'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി ഏതാണ്?
(A) കാലു തിരുമുക
(B) കാലു വാരുക
(C) കാലു മാറുക
(D) കാലു പിടിക്കുക
Answer: (C)

104. താഴെ തന്നിരിക്കുന്നതിൽ 'കേവലക്രിയ’ ഏത്?
(A) എഴുതുന്നു
(B) ഉറക്കുന്നു
(C) കാട്ടുന്നു
(D) നടത്തുന്നു
Answer: (A)

105. വ്യാകരണപരമായി വേറിട്ടു നില്‍ക്കുന്ന പദമേത് ?
(A) വേപ്പ്
(B) ഉപ്പ്
(C) പെരിപ്പ്
(D) നടപ്പ്
Answer: (D)

106. ദുഷ്ടതയുറങ്ങുന്ന മനസ്സുള്ളവര്‍ എപ്പോഴും സജ്ജനങ്ങളുടെ കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇത് :
(A) കേവലവാക്യം
(B) മഹാവാക്യം
(C) നിര്ദ്ദേശകവാക്യം
(D) സങ്കീർണ്ണവാക്യം
Answer: (D)

107. താഴെ തന്നിരിക്കുന്ന പദങ്ങളിൽ 'ഭൂമി' എന്നർത്ഥം വരാത്ത പദം ഏത്?
(A) ക്ഷോണി
(B) ക്ഷിതി
(C) വാരിധി
(D) ധര
Answer: (C)

108. കേരളസാഹിത്യ അക്കാദമി അവാർഡുലഭിച്ച സച്ചിദാനന്ദന്റെ നാടകം ഏതാണ്?
(A) അമരാവതി
(B) സമതലം
(C) പുലിജന്മം
(D) ഗാന്ധി
Answer: (D)

109. ശരിയായ രൂപമേത് ?
(A) വൃച്ഛികം
(B) വൃച്ഛിഗം
(C) വൃശ്ചികം
(D) വൃശ്ചിഗം
Answer: (C)

110. 'ചാട്ടം' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു?
(A) ഗുണനാമം
(B) ക്രിയാനാമം
(C) മേയനാമം
(D) സര്വ്വനാമം
Answer: (B)

111. പാട്ടബാക്കി രചിച്ചത് ആരാണ്?
(A) മുട്ടത്തുവര്‍ക്കി
(B) കെ. ദാമോദരന്‍
(C) എം. ടി.
(D) തോപ്പില്‍ ഭാസി
Answer: (B)

112. He didn't carry out the promise എന്നത് എങ്ങനെ പരിഭാഷപ്പെടുത്താം?
(A) അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല
(B) അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല
(C) അയാൾ തന്റെ ചുമതല നിറവേറ്റിയില്ല
(D) അയാൾ ആ വാഗ്ദാനത്തില് നിന്നു പിന്മാറിയില്ല.
Answer: (A)

113. ഔദ്യോഗികമായ കത്തിടപാടുകളില്‍  'subject' എന്ന ഇംഗ്ലീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന മലയാളപദം ?
(A) വിഷയം
(B) വ്യക്തി
(C) പ്രശ്നം
(D) സൂചന
Answer: (A)

114. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം?
(A) പറയുന്നു
(B) പറയട്ടെ
(C) പറയണം
(D) പറയാം
Answer: (C)

115. കാരവം എന്ന പദത്തിന്റെ ശരിയായ അർത്ഥം ഏതാണ്?
(A) മണ്ണ്
(B) കാരക്ക
(C) കാക്ക
(D) വീണ
Answer: (C)

116. രാജതരംഗിണിയുടെ രചയിതാവ് ആരാണ്?
(A) രാജശേഖരന്‍
(B) ജയദേവന്‍
(C) കല്‍ഹണന്‍
(D) സോമദേവന്‍
Answer: (C)

117. "സമസ്ത കേരളം പി.ഒ." എന്ന കാവ്യസമാഹാരം ആരുടേതാണ്?
(A) സച്ചിദാനന്ദന്‍
(B) രഞ്ജിത്ത്‌
(C) വിനയചന്ദ്രന്‍
(D) ഏഴാച്ചേരി രാമചന്ദ്രന്‍
Answer: (C)

118. രാമചരിത മാനസം-ത്തിന്റെ കര്‍ത്താവാരാണ്?
(A) തുളസീദാസ്‌
(B) തുക്കാറാം
(C) കബീര്‍ദാസ്‌
(D) ചൈതന്യ മഹാപ്രഭു
Answer: (A)

119. "മലയാളത്തിലെ സ്‌പെന്‍സര്‍" എന്നറിയപ്പെടുന്നത്‌
(A) ഒ.എന്‍.വി.
(B) ഏഴാച്ചേരി
(C) വള്ളത്തോള്‍
(D) ഉള്ളൂര്‍
Answer: (D)

120. വെള്ളം കുടിച്ചു - ഇതിൽ 'വെള്ളം' എന്ന പദം ഏത് വിഭക്തിയിൽ പെടും?
(A) പ്രതിഗ്രാഹിക
(B) നിർദ്ദേശിക
(C) ഉദ്ദേശിക
(D) സംബന്ധിക
Answer: (A)

121. ശരിയായ തർജ്ജമ എഴുതുക:- You had better consult a doctor
(A) ഡോക്ടറെ കണ്ടാൽ സ്ഥിതി മാറും.
(B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
(C) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം.
(D) ഡോക്ടറെ കണ്ടാൽ സ്ഥിതി മാറും.
Answer: (C)

122. ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
(A) ഭൂമിക്കൊരു ചരമഗീതം
(B) ഉപ്പ്‌
(C) മുമ്പേ പറക്കുന്ന പക്ഷികള്‍
(D) അക്ഷരം
Answer: (B)

123. താഴെ കൊടുത്തിരിക്കുന്നതില്‍ 'വലം വയ്ക്കുന്ന' എന്നര്‍ത്ഥം വരുന്ന വാക്ക്:
(A) പ്രദക്ഷിണം
(B) പ്രതിക്ഷണം
(C) പ്രതക്ഷിണം
(D) പ്രദിക്ഷണം
Answer: (A)

124. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്:
(A) മഹാ + ചരിതം
(B) മഹദ് + ചരിതം
(C) മഹത് + ചരിതം
(D) മഹസ് + ചരിതം
Answer: (C)

125. "എ മൈനസ് ബി" എന്ന കൃതി രചിച്ചത് ആരാണ്?
(A) വി.കെ.എന്‍.
(B) കോവിലന്‍
(C) ടി.പത്മനാഭന്‍
(D) അക്കിത്തം
Answer: (B)
<Next Page><01020304, 05, 0607080910,.....1920 > 
<General English - Questions & Answers Click here>
<Information Technology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment