Breaking

Friday, March 9, 2018

PSC Malayalam Language - Questions and Answers 10

226. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ ?
(A) വള്ളത്തോൾ
(B) കുഞ്ചൻ നമ്പ്യാർ
(C) ഉള്ളൂർ 
(D) കുമാരനാശാൻ 
Answer: (B)

227. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
(A) ഉള്ളൂർ 
(B) കുമാരനാശാൻ 
(C) വള്ളത്തോൾ
(D) ജി.ശങ്കരകുറുപ്പ്
Answer: (D)

228. പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
(A) ദ്വിത്വം
(B) ആഗമം
(C) ലോപം
(D) ആദേശം
Answer: (C)

229. അമ്പല മണി ആരുടെ രചനയാണ്.?
(A) സുഗതകുമാരി
(B) ബാലാമണിയമ്മ
(C) സാറാ ജോസഫ്
(D) വിജയലക്ഷ്മി
Answer: (A)

230. " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?
(A) സച്ചിദാനന്ദൻ
(B) കക്കാട്
(C) കടമ്മനിട്ട
(D) അയ്യപ്പപ്പണിക്കർ
Answer: (C)

231. ഖസാക്കിന്റെ കഥാകാരൻ ആര്?
(A) .വിവിജയൻ
(B) എംമുകുന്ദൻ 
(C) പെരുമ്പടവം ശ്രീധരൻ 
(D) ടിപത്മനാഭൻ 
Answer: (A)

232. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?
(A) തീറ്റുക
(B) കളിക്കുക
(C) തിളയ്ക്കുക
(D) ഒളിക്കുക
Answer: (A)

233. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
(A) പാട്ടബാക്കി
(B) അവന്‍ വീണ്ടും വരുന്നു
(C) ഡൈനാമിറ്റ്
(D) ഗറില്ല
Answer: (A)

234. മാടമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ പദമേത്?
(A) കെട്ടിലമ്മ
(B) തമ്പുരാട്ടി
(C) പിഷാരസ്യാർ
(D) അന്തർജ്ജനം
Answer: (A)

235. Time and tide wait for no man- ആശയം എന്ത്?
(A) കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല 
(B) കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും
(C) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
(D) കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
Answer: (A)

236. താഴെ പറയുന്നവരിൽ‍ ആരാണ് ബാലസാഹിത്യകാരൻ‍ എന്ന നിലയിൽ പ്രസിദ്ധനായത്‌?
(A) കാരൂർ നീലകണ്ടപിള്ള
(B) പി.കുഞ്ഞിരാമൻ‍ നായർ 
(C) .വികൃഷ്ണപിള്ള
(D) ജോസഫ് മുണ്ടശേരി
Answer: (A)

237. വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ആരുടെ വരികൾ.?
(A) പി.കുഞ്ഞിരാമൻ നായർ  
(B) പികെബാലകൃഷ്ണൻ 
(C) അക്കിത്തം അച്യുതൻ നമ്പൂതിരി
(D) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
Answer: (C)

238. ശരിയായ പദമേത്?
(A) അന്തഛിദ്രം
(B) അന്തച്ഛിദ്രം
(C) അന്തശ്ചിദ്രം
(D) അന്തശ്ഛിദ്രം
Answer: (D)

239. ബന്ധനസ്ഥനായ അനിരുദ്ധൻ ആരുടെ കൃതിയാണ്.?
(A) പി.കുഞ്ഞിരാമൻ‍ നായർ 
(B) ഉള്ളൂർ 
(C) വള്ളത്തോൾ
(D) കുമാരനാശാൻ 
Answer: (C)

240. 'ആൽ ' പ്രത്യയമായ വിഭക്തി?
(A) പ്രയോജിക
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക
Answer: (A)

241. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പിവീരേന്ദ്രകുമാറിന്റെ കൃതി ഏത്?
(A) ഹൈമവതഭൂവിൽ
(B) കാലം
(C) ഉഷ്ണമേഖല
(D) മുമ്പേപറക്കുന്ന പക്ഷി
Answer: (A)

242. പതുക്കെയാവുക എന്നർത്ഥം വരുന്ന ശൈലി?
(A) താളം മാറുക
(B) താളം പിഴയ്ക്കുക
(C) താളം മറിയുക
(D) താളത്തിലാവുക
Answer: (D)

243. സി.വി.യുടെ പ്രഥമ ചരിത്രാഖ്യായിക?
(A) മാർത്താണ്ഡവർമ്മ
(B) രാമരാജബഹദൂർ 
(C) കർണ്ണഭൂഷണം
(D) അരനാഴികനേരം
Answer: (A)

244. പഞ്ചമവേദം എന്ന് വിശേഷിപ്പിക്കുന്ന കൃതി?
(A) മഹാഭാരതം
(B) രാമായണം
(C) നാട്യശാസ്ത്രം
(D) കേരളാ രാമം
Answer: (A)

245. വേരുകൾ എന്ന നോവൽ എഴുതിയതാര്?
(A) ഉറൂബ്
(B) മലയാറ്റൂർ
(C) വിലാസിനി
(D) പികേശവദേവ്
Answer: (B)

246. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം ക്രിയ?
(A) അനുജ്ഞായക പ്രകാരം
(B) നിര്ദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം
Answer: (A)

247. ഉണ്ണായിവാര്യരുടെ നളചരിതത്തിന് .ആർരചിച്ച വ്യാഖ്യാനം?
(A) കര്ണ്ണഭൂഷണം
(B) ഭാഷാഭൂഷണം
(C) കാന്താരതാരകം
(D) വാനപ്രസ്ഥം
Answer: (C)

248. friends are the gift of god - ആശയം?
(A) സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനങ്ങളിലൊന്നാണ്
(B) സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമാണ്  
(C) സുഹൃത്തുക്കൾ മാത്രമാണ് ദൈവത്തിന്റെ വരദാനം
(D) സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമല്ല
Answer: (B)

249. നാരായണീയത്തിന്റെ കർത്താവ് ആര്?
(A) എഴുത്തച്ഛൻ 
(B) ചെറുശ്ശേരി
(C) അപ്പന്തമ്പുരാൻ 
(D) മേൽപ്പത്തൂർ നാരായണ ഭട്ടതിരി
Answer: (D)

250. ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി?
(A) ഇനി ഞാനുറങ്ങട്ടെ
(B) അഗ്നിസാക്ഷി 
(C) യന്ത്രം
(D) കയർ
Answer: (B)
<Next Page><01, ....., 09, 10, 11, 12, 13, 14, 15,.....1920 > 
<General English - Questions & Answers Click here>
<Information Technology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment