Breaking

Thursday, March 8, 2018

Constitution - Questions and Answers -14

261. വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്
ആര്‍ട്ടിക്കിള്‍ 352

262. വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്.
ഹേബിയസ്കോര്‍പ്പസ്

263. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാ വകുപ്പ്
370

264. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ് ?
മഹാരാഷ്ട്ര

265. സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍?
ചീഫ് സെക്രട്ടറി

266. സര്‍ക്കാരിയ കമ്മീഷന്‍ എന്തിനെപറ്റിയാണ് പഠനം നടത്തിയത്?
കേന്ദ്ര സംസ്ഥാനബന്ധങ്ങള്‍

267. മാനവ് അധികാര്‍ ഭവന്‍ ഏതു സ്ഥാപനത്തിന്‍റെ ആസ്ഥാനമാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

268. ഗവര്‍ണറുടെ അസാനിദ്ധ്യത്തില്‍ ചുമതല നിര്‍വഹിക്കുന്നത്.
ഹൈക്കോടതി ചീഫ് ജസ്റ്റീസ്

269. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം.
65 വയസ്സ്

270. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭയില്‍ അധ്യക്ഷതവഹിക്കുന്നത്
സ്പീക്കര്‍ അപ്പപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ആറുപേരുടെ പാനലില്‍ നിന്ന് ഒരംഗം

271. സ്പെഷ്യല്‍ മാര്യേജ് ആക്ട് ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം
ജമ്മുകശ്മീര്‍

272. സംസ്ഥാനത്തിലെ  പ്രഥമ നിയമ ഉദ്യോഗസ്ഥന്‍
അഡ്വക്കേറ്റ് ജനറല്‍

273. സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രത്തിനുവേണ്ടി സംസ്ഥാനഭരണം നടത്തുന്നതാര്?
ഗവര്‍ണര്‍

274. സ്വന്തമായി പതാകയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം.
ജമ്മുകാശ്മീര്‍

275. ചീഫ് ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത്
പ്രസിഡന്‍റ്

276. സ്ഥാനമാനങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വ്യക്തികളെ തരംതിരിക്കാതെ എല്ലാവര്‍ക്കും നിയമത്തിന്‍റെ മുന്നില്‍ തുല്യപരിഗണന നല്‍കുക എന്നതാണ്
സമത്വം

277. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്
സുപ്രീംകോടതി

278.  സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന വ്യക്തി.
സച്ചിദാനന്ദ സിംഹ
(1921 ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുക്കപ്പെട്ടു)

279. വൈസ് പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുന്നത്
പാര്‍ലമെന്‍റിലെ ഇരു സഭകളിലെയും അംഗങ്ങള്‍

280. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമര്‍പ്പിക്കുന്നത് ആര്‍ക്കാണ്?
 പ്രസിഡന്‍റ്
<Next Page><01, ......., 0910111213, 14, 151617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment