Breaking

Thursday, March 8, 2018

Constitution - Questions and Answers -12

221. ലജിസ്ലേററീവ് കൗണ്‍സിലില്‍ ഏററവും കൂടുതല്‍ അംഗങ്ങളുള്ള സംസ്ഥാനം
ഉത്തര്‍പ്രദേശ്

222. കൂറുമാററ നിരോധന നിയമപ്രകാരം ഒരു അംഗത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരപ്പെട്ടതാര്
സ്പീക്കര്‍

223. സംസ്ഥാന മന്ത്രിസഭയുടെ തലവന്‍
മുഖ്യമന്ത്രി

224. സംസ്ഥാനത്ത് സെന്‍സസ് ആരംഭിക്കുന്നത് ആരുടെ വിവരങ്ങള്‍ ശേഖരിച്ചുുതുടങ്ങുന്നതോടെയാണ്
ഗവര്‍ണര്‍

225. സംസ്ഥാനത്തെ പ്രഥമ പൗരന്‍ എന്നറിയപ്പെടുന്നത്
ഗവര്‍ണര്‍

226. കേന്ദ്ര മന്ത്രിസഭയ്ക്ക്   കൂട്ടുത്തരവാദിത്വമുള്ളത്
ലോക്സഭയോട്

227. റൂള്‍സ് കമ്മിറ്റിയുടെ എക്സ് ഒഫീഷ്യോ അധ്യക്ഷനാര് ?
സ്പീക്കര്‍

228. സംസ്ഥാനങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് പരമാവധി എത്ര അംഗങ്ങളാകാം
530

229. ഒരു രാജ്യത്തിന്‍റെ അടിസ്ഥാന നിയമം എന്നറിയപ്പെടുന്നത്
ഭരണഘടന

230. രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം മുഖ്യമന്ത്രി ആര്‍ക്കാണ് രാജിക്കത്ത് നല്‍കേണ്ടത്?
ഗവര്‍ണര്‍

231. സംസ്ഥാനത്തിന്‍റെ നിര്‍വഹണാധികാരം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
ഗവര്‍ണര്‍

232. ലോക്സഭയുടെ ഇംപീച്ച്മെന്‍റ്  നേരിടേണ്ടിവന്ന ആദ്യ ജഡ്ജി?
വി.രാമസ്വാമി

233. സംസ്ഥാന പി.എസ്.സി. ചെയര്‍മാനെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

234. കൂട്ടുത്തരവാദിത്തം എന്ന ആശയം ഏതു രാജ്യത്തുനിന്നുമാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാതാക്കള്‍ സ്വീകരിച്ചത്?
ബ്രിട്ടന്‍

235. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ വിസിറ്റര്‍ പദവി അലങ്കരിക്കുന്നത്.
മുഖ്യമന്ത്രി

236. സംസ്ഥാനത്തെ  സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആരാണ്?
ഗവര്‍ണര്‍

237. ജമ്മുകാശ്മീരിന്‍റെ ശീതകാല തലസ്ഥാനം?
ജമ്മു

238. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്?
ഗവര്‍ണര്‍

239. ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഏതു രാജ്യത്തില്‍ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്?
യു.എസ്.എ.

240. പൊതുധനത്തിന്‍റെ  കാവല്‍നായ എന്നു വിശേഷിപ്പിക്കുന്നതാരെ?
കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
<Next Page><01, ......., 091011, 12, 1314151617>
ഇന്ത്യൻ ഭരണഘടനാ ചോദ്യോത്തരങ്ങൾ ഇ൦ഗ്ലീഷിൽ വേണോ? ദാ ഇവിടെ ക്ലിക്കിക്കോളു 

Related Links
*  KERALA PSC EXAM PROGRAMME - Click here
*  ARITHMETIC/MENTAL ABILITY---> Click here
 PSC PREVIOUS / SOLVED QUESTION PAPERS ---> Click here

No comments:

Post a Comment