Breaking

Friday, March 9, 2018

PSC Malayalam Language - Questions and Answers 19

451. വ്യാഴദശ എന്ന ശൈലിയുടെ അര്‍ഥം:
(എ) കഷ്ടകാലം
(ബി) ഭാഗ്യകാലം
(സി) നാശകാലം
(ഡി) അമംഗളവേള
ഉത്തരം: ഭാഗ്യകാലം

452. ലംഘിക്കാനാവാത്ത അഭിപ്രായം എന്നര്‍ഥമുള്ളത്:
(എ) ഭരതവാക്യം
(ബി) വേദവാക്യം
(സി) നളപാകം
(ഡി) ചക്രശ്വാസം
ഉത്തരം: വേദവാക്യം

453. സ്ത്രീലിംഗ പദമേത്:
(എ) പാപി
(ബി) പാപന്‍
(സി) പാപിനി
(ഡി) പൗത്രന്‍
ഉത്തരം: പാപിനി

454. അമ്മയുടെ അച്ഛന്‍:
(എ) പിതാമഹന്‍
(ബി) ജാമാതാവ്
(സി) പൂര്‍വികന്‍
(ഡി) മാതാമഹന്‍
ഉത്തരം: മാതാമഹന്‍

455. 'കബന്ധം' എന്ന വാക്കിനര്‍ഥം:
(എ) തല വേര്‍പെട്ട ഉടല്‍
(ബി) ഉടല്‍ വേര്‍പെട്ട തല
(സി) കൃത്രിമതലക്കെട്ട്
(ഡി) തലയോട്ടി
ഉത്തരം: തല വേര്‍പെട്ട ഉടല്‍

456. 'അധരവ്യായാമം' എന്ന ശൈലിയുടെ അര്‍ഥം:
(എ) വ്യര്‍ഥഭാഷണം
(ബി) പുകഴ്ത്തല്‍
(സി) അശുഭസൂചന
(ഡി) ഗൂഢാലോചന
ഉത്തരം: വ്യര്‍ഥഭാഷണം

457.ചാക്കിട്ടുപിടുത്തം എന്ന ശൈലിയുടെ അര്‍ഥം:
(എ) മോഷണം
(ബി) മഹാദ്രോഹം
(സി) അവസാനമാര്‍ഗം
(ഡി) സ്വാധീനത്തില്‍ വരുത്തുക
ഉത്തരം: സ്വാധീനത്തില്‍ വരുത്തുക

458.ശരിയായ പദം ഏത്?
(എ) ഭ്രഷ്ഠ്
(ബി) ഭ്രഷ്ട്
(സി) ഭൃഷ്ട്
(ഡി) ഭൃഷ്ഠ്
ഉത്തരം: ഭ്രഷ്ട്

459. താഴെക്കൊടുത്തിരിക്കുന്നവയില്‍ പര്യായപദമല്ലാത്തത് ഏത്?
(എ) താരം
(ബി) ഉഡു
(സി) ആതങ്കം
(ഡി) ഋക്ഷം
ഉത്തരം: ആതങ്കം

460. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) ആദ്ധ്യാത്മീകം
(ബി) അധ്യാത്മീകം
(സി) ആധ്യാത്മികം
(ഡി) അധ്യാത്മികം
ഉത്തരം: ആധ്യാത്മികം

461. ഉരുളയ്ക്ക് ഉപ്പേരി എന്ന ശൈലിയുടെ അര്‍ഥം:
(എ) രുചികരമായ ഭക്ഷണം
(ബി) തക്ക മറുപടി
(സി) നിഷ്ഫല വസ്തു
(ഡി) നേര്‍വിപരീതം
ഉത്തരം: തക്ക മറുപടി

462. തെക്കോട്ടു പോകുക എന്ന ശൈലിയുടെ അര്‍ഥം:
(എ) അവസാനം കാണുക
(ബി) മരിക്കുക
(സി) കഷ്ടപ്പെടുക
(ഡി) ഗതിയില്ലാതാകുക
ഉത്തരം: മരിക്കുക

463. ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അര്‍ഥം:
(എ) പുകഴ്ത്തുക
(ബി) വധിക്കുക
(സി) പരിഹാസ്യനാക്കുക
(ഡി) ധൂര്‍ത്തടിക്കുക
ഉത്തരം: പരിഹാസ്യനാക്കുക

464. എരിതീയില്‍ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ അര്‍ഥം:
(എ) ദു:ഖം ഇല്ലാതാക്കുക
(ബി) ക്ളേശം വര്‍ധിപ്പിക്കുക
(സി) ഭയം ഉണ്ടാക്കുക
(ഡി) ആശ്വസിപ്പിക്കുക
ഉത്തരം: ക്ളേശം വര്‍ധിപ്പിക്കുക

465. 'പമ്പരം ചുറ്റിക്കുക എന്ന ശൈലിയുടെ അര്‍ഥം:
(എ) വിനോദിപ്പിക്കുക
(ബി) തമാശപറയുക
(സി) പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക
(ഡി) മദ്യപിക്കുക
ഉത്തരം: പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക

466. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അര്‍ഥം:
(എ) മുഴുപ്പട്ടിണി
(ബി) തക്ക പ്രതിവിധി
(സി) ദുര്‍ബലന്യായം
(ഡി) പൂര്‍ത്തിയാകാത്ത കാര്യം
ഉത്തരം: പൂര്‍ത്തിയാകാത്ത കാര്യം

467. നളിനി എന്ന വാക്കിനര്‍ഥം:
(എ) താമര
(ബി) താമരപ്പൊയ്ക
(സി) നദി
(ഡി) ചന്ദ്രന്‍
ഉത്തരം: താമരപ്പൊയ്ക

468. ശരിയായ പദമേത്?
(എ) സ്ഭുരിക്കുക
(ബി) സ്ഫുരിക്കുക
(സി) സ്ബുരിക്കുക
(ഡി) സ്പുരിക്കുക
ഉത്തരം: സ്ഫുരിക്കുക

469. ഗോപി തൊടുക എന്ന ശൈലിയുടെ അര്‍ഥം:
(എ) സമാരംഭിക്കുക
(ബി) വിഫലമാകുക
(സി) അപമാനിക്കുക
(ഡി) അശുദ്ധമാകുക
ഉത്തരം: വിഫലമാകുക

470. ‘A few pages of this book are wanting’ എന്നതിന്‍റെ
പരിഭാഷ:
(എ) ഈ പുസ്തകത്തിലെ ചില പുറങ്ങള്‍ ആവശ്യമുള്ളതാണ്
(ബി) പുസ്തകത്തിലെ ചില പുറങ്ങള്‍ ആവശ്യമില്ല
(സി) ചില പുസ്തകത്തിലെ ഈ പുറങ്ങള്‍ ആവശ്യമില്ല
(ഡി) ഈ പുസ്തകത്തിലെ ചില പുറങ്ങള്‍ കാണാനില്ല
ഉത്തരം: ഈ പുസ്തകത്തിലെ ചില പുറങ്ങള്‍ കാണാനില്ല

471. ശരിയായ പ്രയോഗമേത്?
(എ) പ്രതിനിഥീകരിക്കുക
(ബി) പ്രതിനിധികരിക്കുക
(സി) പ്രതിനിതീകരിക്കുക
(ഡി) പ്രതിനിധീകരിക്കുക
ഉത്തരം: പ്രതിനിധീകരിക്കുക

472. ‘Let me go to dinner’ എന്നതിന്‍റെ പരിഭാഷ:
(എ) എന്നെ വിരുന്നിനു പോകാന്‍ സമ്മതിക്കുക
(ബി) എന്നെ വിരുന്നുണ്ണാന്‍ അനുവദിക്കുക
(സി) എന്നെ വിരുന്നിനു പോകാന്‍ അനുവദിക്കുക
(ഡി) എനിക്ക് വിരുന്നിന് പോകണം
ഉത്തരം: എന്നെ വിരുന്നിനു പോകാന്‍ അനുവദിക്കുക

473. കുന്ദം എന്നാല്‍:
(എ) മുല്ല    
(ബി) കുത്താനുള്ള ആയുധം
(സി) വള്ളി
(ഡി) ഓട്ടക്കാരന്‍
ഉത്തരം: മുല്ല

474. ‘His marriage was the turning point in his life ' എന്നതിന്‍റെ ശരിയായ തര്‍ജമ:
(എ) വിവാഹം അവന്‍റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നു
(ബി) അവന്‍റെ വിവാഹം ജീവിതത്തിലെ മറക്കാാനാവാത്ത സംഭവമായി
(സി) അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു
(ഡി) വിവാഹം അവനെ ജീവിതത്തില്‍ താല്പര്യമുള്ളവനാക്കി മാറ്റി
ഉത്തരം: അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു

475. പാദം മുതല്‍ ശിരസ്സുവരെ എന്നതിനു തുല്യമായത്:
(എ) ആമൂലാഗ്രം
(ബി) ആചന്ദ്രതാരം
(സി) ആപാദചുഡം
(ഡി) സമസ്തം
ഉത്തരം: ആപാദചുഡം
<Next Page><01, ....., 12131415161718, 19, 20 > 
<General English - Questions & Answers Click here>
<Information Technology - Questions & Answers in English - Click here>

ഇന്ത്യൻ ഭരണഘടന -ചോദ്യങ്ങളും ഉത്തരങ്ങളുംClick here
കേരള നവോത്ഥാന നായകർ- ചോദ്യോത്തരങ്ങൾClick here
കേരളചരിത്രവും രാജാക്കന്‍മാരും- ചോദ്യോത്തരങ്ങൾClick here
പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Click here
ഭാഷയും വിജ്ഞാനശാഖകളും- ചോദ്യോത്തരങ്ങൾ Click here
ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ Click here
മത്സരപ്പരീക്ഷകളിലെ കേരളം- ചോദ്യോത്തരങ്ങൾ Click here
മലയാളഭാഷ ; സാഹിത്യം - ചോദ്യോത്തരങ്ങൾ Click here
സ്വാതന്ത്ര്യാനന്തര ഭാരതം - ചോദ്യോത്തരങ്ങൾ Click here
വനങ്ങളും വന്യജീവികളും- ചോദ്യോത്തരങ്ങൾ Click here
മലയാളത്തിലെ പ്രധാന പത്രങ്ങൾ: സ്ഥാപകർ Click here
രാഷ്ട്രീയ ഗുരുക്കന്മാരും നേതാക്കളും:മുദ്രാവാക്യങ്ങളും - Click here

Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
IT, CYBER LAWS AND GENERAL ENGLISH  ---> Click here
GENERAL SCIENCE - QUESTIONS AND ANSWERS - Click here
FACTS ABOUT INDIA - Click here
FACTS ABOUT KERALA Click here
FACTS ABOUT WORLD Click here
GEOGRAPHY AND ECONOMICS Click here
FAMOUS PERSONALITIES - QUESTIONS & ANSWERS Click here
* MATHS/ARITHMETIC/MENTAL ABILITY---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here

No comments:

Post a Comment